CLOSE

അംബിക എ.എല്‍. പി. സ്‌കൂള്‍ യു.പിയായി ഉയര്‍ത്തണം

Share

ഉദുമ: 1951മുതല്‍ അഞ്ചാം ക്ലാസ് പഠന സൗകര്യത്തില്‍ ഒതുങ്ങി നില്‍ക്കുന്ന സംസ്ഥാനത്തെ അപൂര്‍വം സ്‌കൂളുകളില്‍ പെടുന്ന ഉദുമ പടിഞ്ഞാര്‍ അംബിക എ.എല്‍.പി. സ്‌കൂള്‍ യു.പി. യായി ഉയര്‍ത്തണമെന്ന് പാലക്കുന്ന് കഴകം ബേവൂരി പ്രാദേശിക സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. 5 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് പൊതു വിദ്യാഭ്യാസ സ്‌കൂളുകളില്ലാതെ തുടര്‍ പഠനം അസാധ്യമാകുന്ന അവസ്ഥയാണിവിടെയെന്ന് യോഗം കുറ്റപ്പെടുത്തി.
പി.വി.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു അപ്പ കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു. മുരളീധരന്‍, കെ.വി ബാലകൃഷ്ണന്‍, കൃഷ്ണന്‍ കണ്ണിയില്‍, എച്ച് ഹരിഹരന്‍, നാരായണി, എച്ച് വേലായുധന്‍, കാര്‍ത്യായണി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.