രാജപുരം: എന്‍. സി. സി . ദിനത്തോടനുബന്ധിച്ച് രാജപുരം സെന്റ് പയസ് ടെന്‍ത്ത് കോളേജ് എന്‍. സി .സി യൂണിറ്റ് ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ ജീവിതശൈലി രോഗ നിര്‍ണയക്യാമ്പ് (NCD പ്രോഗ്രാം ) രാജപുരം സെന്റ് പയസ് ടെന്‍ത്ത് കോളേജില്‍ സംഘടിപ്പിച്ചു .പ്രിന്‍സിപ്പല്‍ ബിജു ജോസഫ് ഉല്‍ഘാടനം ചെയ്തു. എന്‍ സി സി ഓഫീസര്‍ ലെഫ്റ്റനെന്റ് ഡോക്ടര്‍ തോമസ് സ്കറിയ, അണ്ടര്‍ ഓഫീസര്‍ ജോബ് മാര്‍ക്കോസ് എന്നിവര്‍ സംസാരിച്ചു.കഴിഞ്ഞ ആഴ്ച നടന്ന രക്തദാന ക്യാമ്പില്‍ കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ വെച്ച് എന്‍ സി സി വിദ്യാര്‍ത്ഥികള്‍ രക്തദാനo നടത്തി. ക്യാമ്പസ്സില്‍ വൃക്ഷ തൈകള്‍ നട്ടു. ‘ആരോഗ്യത്തിനായി ഓട്ടം’ നടത്തിയും വിദ്യാര്‍ത്ഥികള്‍ എന്‍ സി സി ദിനം ആഘോഷിച്ചു.