പാലക്കുന്ന് :കേരള ബാങ്കിലെ നിക്ഷേപ – വായ്പ കലക്ഷന്‍ ഏജന്റ് മാരുടെ സേവന, വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നും ഇവര്‍ക്കായി ശമ്പളസ്കെയിലോട് കൂടിയ തസ്തിക അനുവദിക്കണമെന്നും
ലോണ്‍ ആന്‍ഡ് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയന് (സിഐടിയു) ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു.
കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി.വി.ലിസി അധ്യക്ഷയായി. ചടങ്ങില്‍ ബാങ്ക് ഡയറക്ടര്‍ സാബു അബ്രഹാമിനെ ആദരിച്ചു.സംസ്ഥാന ആക്ടിങ് സെക്രട്ടറി ലക്ഷ്മണന് ഉപഹാരം നല്കി.സിഐടിയു ഏരിയ സെക്രട്ടറി കെ. വി. രാഘവന്, ജില്ല സെക്രട്ടറി കെ.വി. ബാലകൃഷ്ണന്, ട്രഷറര്‍ കെ. എസ് ശിവശങ്കരന്, ഡി. ബി. ഇ. എഫ്. ജില്ലാ സെക്രട്ടറി കെ. രാജന് എന്നിവര്‍ പ്രസംഗിച്ചു.