CLOSE

യുവമോര്‍ച്ച മഹാറാലിയും പൊതുസമ്മേളനവും ഡിസംബര്‍ 1- ന്.

Share

കാസര്‍ഗോഡ് : സ്വര്‍ഗീയ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനമായ ഡിസംബര്‍ 1 – ന് യുവമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാറാലിയും പൊതുസമ്മേളനവും കാഞ്ഞങ്ങാട് വെച്ച് നടക്കും.

ഉച്ചയ്ക്ക് 3 മണിക്ക് നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും ആരംഭിക്കുന്ന റാലി 4 മണിയോടെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ചേരും.

ബിജെപിയുടെ ദേശീയ – സംസ്ഥാന നേതാക്കള്‍ റാലിയിലും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും.

കൊടിമര യാത്ര : നവംബര്‍ 30 ന്, വൈകുന്നേരം 5 മണിക്ക്

സമ്മേളന നഗരിയില്‍ സ്ഥാപിക്കാനുള്ള കൊടിമരം വഹിച്ചു കൊണ്ടുള്ള യാത്ര നവംബര്‍ 30 ന് വൈകുന്നേരം 5 മണിക്ക് മടിക്കൈ കല്യാണത്തെ സ്വര്‍ഗ്ഗീയ മടിക്കൈ കമ്മാരന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും പുറപ്പെടും.

Leave a Reply

Your email address will not be published.