പാലക്കുന്ന് : ഉദുമ പടിഞ്ഞാര്‍ക്കര തീരദേശ ഹൈവേ ഉടന്‍ പൂര്‍ത്തികരിക്കണമെന്നും ഇവിടത്തെ കടല്‍ തീരം പൂര്‍ണമായും കടല്‍ഭിത്തി കെട്ടി സംരക്ഷിക്കണമെന്നും
ഉദുമ പടിഞ്ഞാര്‍ക്കര പ്രാദേശിക സമിതിയുടെയും മാതൃസമിതിയുടെയും വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കാപ്പില്‍- ബേവൂരി റോഡ് മേക്കാഡം ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും യോഗം ഉന്നയിച്ചു. പ്രസിഡന്റ് എം. കെ .നാരായണന് അധ്യക്ഷനായി.
പാലക്കുന്ന് കഴകം പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.പി.ചന്ദ്രശേഖരന്, കെ.വി. രാഘവന്, രമേശന് കൊപ്പല്‍, കെ.വി. അപ്പു, കെ.വി. കുഞ്ഞിക്കോരന്, എ. വി. വാമനന്, വീണാ കുമാര്‍, വിനയ വേണുഗോപാല്‍, പുഷ്പ ഗോപാലന്, സീമാ കണ്ണന് എന്നിവര്‍ സംസാരിച്ചു