CLOSE

വൈദ്യുതി മേഖല കുത്തകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇലക്ട്രിസിറ്റി തൊഴിലാളികളുടെ ദേശീയ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം സെക്ഷനിലെ ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

Share

രാജപുരം: വൈദ്യുതി മേഖല കുത്തകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ NCCOEEE യുടെ നേതൃത്വത്തില്‍ രാജപുരം സെക്ഷനിലെ ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണസംഘടിപ്പിച്ചു. സി പി ഐ എം പനത്തടി ഏരിയ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ ജില്ലാ ജോ. സെക്രട്ടറിയുമായ അഡ്വ.ഷാലു മാത്യു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.കാര്‍ഷിക നിയമങ്ങള്‍ തൂത്തെറിയാന്‍ കര്‍ഷകര്‍ പോരാടി വിജയിച്ചതു പോലെ വൈദ്യുതി നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ശക്തമായ സമരങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കെ എസ് ഇ ബി ഡബ്ലു എ രാജപുരം യൂണിറ്റ് പ്രസിഡന്റ് രാമകൃഷണന്‍ അധ്യക്ഷത വഹിച്ചു.സി ഐ ടി യു നേതാവ് യു.തമ്പാന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കെ ഇ ഒ എഫ് (AITUC) പ്രതിനിധി മുഹമ്മദ് സാലി എം.എ,കോണ്‍ട്രാക്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രതിനിധി റോണി ആന്റണി എന്നിവര്‍ സംസാരിച്ചു.
കെ.ഗണേശന്‍ സ്വാഗതവും സാബു ജോസഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *