വെള്ളിക്കോത്ത് : കോവിഡ് എന്ന മഹാമാരിക്കെതിരെ ആത്മാര്‍ത്ഥമായിട്ട് പ്രവര്‍ത്തിക്കുകയും കോവിഡിന്റെ വ്യാപനം തടയുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുകയും രോഗവുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍, വാക്സിനേഷനുകള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തമുഴുവന് ആരോഗ്യ പ്രവര്‍ത്തകരെയും അജാനൂര്‍ ഗ്രാമപഞ്ചായത്ത്ആദരിച്ചു. ആനന്ദാശ്രമം കുടുംബക്ഷേമ കേന്ദ്രത്തിലെയും അജാനൂര്‍ കുടുംബക്ഷേമ കേന്ദ്രത്തിലെയും ആരോഗ്യ പ്രവര്‍ത്തകരെയും ആശ പ്രവര്‍ത്തകരെയും കോവിഡ് ഹെല്‍പ്പ് ഡെസ്ക് മായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വളണ്ടിയര്‍മാരെയുമാണ് ആദരിച്ചത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ പരിപാടി ഉദ്ഘാടനം ചെയ്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മൊമെന്റോകളും കൈമാറി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷീബ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്. കെ കൃഷ്ണന് മാസ്റ്റര്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. മീന വാര്‍ഡ് മെമ്പര്‍മാരായ മധു.എം വി, കെ.രവീന്ദ്രന്, പി.മിനി, ആനന്ദാശ്രമം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജോണ്‍ജോണ്‍, അജാനൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സൗമ്യ വി.കെ, ആശാ പ്രവര്‍ത്തകരായ വസന്ത .വി, കുഞ്ഞാമിന. സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രമേശന് കെ,എം, രതീഷ്.കെ എന്നിവര്‍ സംസാരിച്ചു.അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി സുരേഷ് ജോര്‍ജ് സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രസാദ്. സി നന്ദിയും പറഞ്ഞു