സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മന്ത്രി അഡ്വ.ജി.ആര്.അനില്‍ നിര്‍വ്വഹിക്കും
വിലക്കയറ്റത്തിന് അറുതി വരുത്താന്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( നവം.30) രാവിലെ എട്ടിന് പാളയത്ത് ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്.അനില്‍ നിര്‍വ്വഹിക്കും. ഡിസംബര്‍ ഒന്‍പതു വരെ സഞ്ചരിക്കുന്ന വില്പനശാലകള് ജില്ലയിലെ വിവിധ താലൂക്കു കേന്ദ്രങ്ങളിലെത്തും.
വിലക്കയറ്റം തടയാന്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 30 മുതല്‍ ജില്ലയിലും ആരംഭിക്കുന്നു. പതിമൂന്നു സബ്സിഡി സാധനങ്ങള്‍ക്കൊപ്പം ശബരി ഉല്പന്നങ്ങളും ലഭിക്കും. വില്പനശാലകളുടെ ഫ്ളാഗ് ഓഫ് കാസര്‍കോട് നഗരസഭാ ഓഫീസ് പരിസരത്ത് രാവിലെ എട്ടിന് നഗരസഭാ ചെയര്മാന് അഡ്വ. വി.എം.മുനീര്‍ നിര്‍വ്വഹിക്കും.
ജില്ലയില്‍ നവംബര്‍ 30 ന് സഞ്ചരിക്കുന്ന വില്പനശാലകള് എത്തിച്ചേരുന്ന സ്ഥലവും സമയവും യഥാക്രമം:
കാസര്‍കോട് നെല്ലിക്കുന്ന് (രാവിലെ 8.30), നീര്ച്ചാല് (10.30), ബെളിഞ്ച (ഉച്ചയ്ക്ക് 12.15 ), മുണ്ടോള്‍ ജംക്ഷന് (വൈകീട്ട് മൂന്നു മണി), ഇരിയണ്ണി (അഞ്ച് മണി).
മഞ്ചേശ്വരം ബന്തിയോട്(രാവിലെ എട്ട് മണി), പെര്മുതെ (10 മണി), ധര്‍മ്മത്തടുക്ക (ഉച്ചയ്ക്ക് 12.15 ), ബായാര്‍ (2.30 ), ചികുരുപാദേ (4.00).
ഡിസംബര്‍ ഒന്നിന് സഞ്ചരിക്കുന്ന വില്പനശാലകള് എത്തിച്ചേരുന്ന സ്ഥലവും സമയവും യഥാക്രമം:
കാസര്‍കോട് പൊയിനാച്ചി (രാവിലെ എട്ട് മണി), പെര്‍ലടുക്ക (9.30 ), മുന്നാട് (12.15 ), പടുപ്പ് (2.30), ബന്തടുക്ക (4.30 ).
മഞ്ചേശ്വരം മൊറത്തണെ (8.00), ദൈഗോളി (10.00), കുഞ്ചത്തൂര്‍ (12.15 ), ഹൊസംഗടി (3.30 ).