ഉദുമ: കേരള അയേണ്‍ ഫാബ്രിക്കേഷന്‍ & എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന് ഉദുമ ബ്ലോക്ക് സമ്മേളനം ഉദുമയില്‍ സമാപിച്ചു. സര്‍ക്കാര്‍ തലത്തിലുളള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനായുളള അംഗീകാരം അയേണ്‍ ഫാബ്രിക്കേഷന്‍ & എഞ്ചിനീയറിംഗ് യൂണിറ്റ് ലൈസന്‍സുകളുളള ഉടമകള്‍ക്ക് നല്‍കണമെന്നും നിര്‍മ്മാണ സാമഗ്രികളുടെ വിലകയറ്റം നിയന്ത്രണ വിധേയമാക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപെട്ടു. ഉദുമ വ്യാപാരഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം സജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഗോപിനാഥന് എ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ സി വി സത്യാനന്ദന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ വി സുഗതന് വിവിധ മത്സര വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി ദിനേശന്, ജോയിന്റ് സെക്രട്ടറി കെ ഗംഗാധരന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രന് പി വി, മണികണ്ഠന് കുറ്റിക്കോല്‍, സുരേഷ് യു ആര്, ബാബു ബാലകൃഷ്ണന്, വിനോദ് കുറ്റിക്കോല്‍, സുരേന്ദ്രന് അടോട്ട്, സുരേഷ് കാഞ്ഞങ്ങാട്, മുരളി ചീമേനി, സത്യന് നീലേശ്വരം, സതീശന് പി സി, ബാബു കരിങ്ങാട്ട്, ഭാസ്ക്കരന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ സതീശന് സ്വാഗതവും ട്രഷറര്‍ രാജഗോപാലന്‍ എ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍; അജയന് കളനാട് (പ്രസിഡന്റ്), മണികണ്ഠന് പൊയിനാച്ചി (വൈസ് പ്രസിഡന്റ്), കെ.കെ വത്സലന്‍ (സെക്രട്ടറി), ശശീന്ദ്രന് പാലക്കുന്ന് (ജോ. സെക്രട്ടറി), രത്നാകരന് പൊയിനാച്ചി (ട്രഷറര്‍).