കേരള സംസ്ഥാന യുവജക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളോത്സവം കോവിഡ് പശ്ചാതലത്തില്‍ ഈ വര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റുഫോമില്‍ ആണ് സംഘടിപ്പിക്കുന്നത്. നവംബര്‍ 25 മുതല്‍ 30വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ കഴിയുക.
www.keralotsavam.com എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതോടൊപ്പമുള്ള ട്യൂട്ടോറിയല്‍ വീഡിയോ ഓണ്‍ലൈന്‍ രജിസ്ട്രര്‍ ചെയ്യുന്നതിന് സഹായിക്കും. കേരളത്തിന്റെ സംസ്കാരിക ഉത്സവമായി മാറിയ കേരളോത്സവം ഓണ്‍ലൈനില്‍ സംഘടിപ്പിക്കുമ്പോള്‍ എല്ലാ യുവജനങ്ങളും അതിന്റെ പങ്കാളികള്‍ ആകണം