നീലേശ്വരം: നിള സാഹിത്യ ട്രസ്റ്റ്, നീലേശ്വരം പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ പുസ്തകം വിജയന്‍ പന്മനയുടെ മൈഥിലി എന്ന നോവല്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ വിവി പ്രഭാകരന്‍ എഴുത്തുകാരനായ ബാലകൃഷ്ണന്‍ ചെര്‍ക്കളക്ക് നല്‍കിയാണ് നടത്തിയത്. കെ വി കുമാരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ടി എം സുരേന്ദ്രനാഥ് ആമുഖഭാഷണം നടത്തി. ഇ ജനാര്‍ദ്ദനന്‍ പ്രസിഡണ്ട് , താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പുസ്തക പരിചയം നടത്തി. പ്രേംകുമാര്‍ രാവണേശ്വരം, പപ്പന്‍കുളിയന്‍ മരം, സുധി ഓര്‍ച്ച, മുഹമ്മദ് ബഷീര്‍, ഷാനി റാം എന്നിവര്‍ ആശംസ പ്രസംഗം നടത്തി. വിജയന്‍ പന്മന മറുമൊഴിയും സെക്രട്ടറി എച്ച് കെ ദാമോദരന്‍ സ്വാഗതവും വിജയന്‍ ഹരി പുരം നന്ദിയും പറഞ്ഞു.