CLOSE

ലോക എയ്ഡ്സ് ദിനചാരണം : ദീപം തെളിച്ചു

Share

ലോക എയ്ഡ്സ് ദിനചാരാണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ദീപം തെളിച്ചു. കാഞ്ഞങ്ങാട് നടന്ന ചടങ്ങ്‌നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ടി വി ചന്ദ്രമോഹന്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സയന എസ്, മഹേഷ് കുമാര്‍ പി വി, കമല്‍ കെ ജോസ്, രീഷ്മ ബാലന്‍, അലീന മോള്‍ ഫിലിപ്പ്, ശരണ്യ, സാമൂവല്‍ വിന്‍സെന്റ് കെ വി എന്നിവര്‍ സംബന്ധിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കാഞ്ഞങ്ങാട് ജില്ലാശുപത്രി, ജില്ലാ എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റി എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എ എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.