CLOSE

കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബാലിദാന ദിനമായ ഇന്ന് മഹാറാലിയും പൊതുസമ്മേളനവും നടക്കും

Share

കാഞ്ഞങ്ങാട് : കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബാലിദാന ദിനമായ ഇന്ന് യുവമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകുന്നേരം 4 മണിക്ക് നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും മഹാ റാലിയും തുടര്‍ന്ന് ആലാമി പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുസമ്മേളനവും നടക്കും. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. പ്രകാശ് ബാബു, അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി എന്നിവര്‍ പങ്കെടുക്കും.

കല്യാണത്തെ സ്വര്‍ഗീയ മടിക്കൈ കമ്മാരന്‍ സ്മൃതി മണ്ഡപത്തില്‍ ഇന്നലെ വൈകുന്നേരം പുഷ്പാര്‍ച്ചനയോടെ കൊടിമര ജാഥ ആരംഭിച്ചു. ജില്ലാ സെക്രട്ടറി മനുലാല്‍ മേലോത്ത് സ്വാഗത സംഘം ജനറല്‍ കണ്‍വീനറും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റുമായ ധനഞ്ജയന്‍ മധൂറിന് കൈമാറി. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ. വേലായുധന്‍ കൊടി ഉയര്‍ത്തി.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം. ബല്‍രാജ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത് സൗത്ത്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ജോസ്റ്റി, ജനറല്‍ സെക്രട്ടറി ജിതേഷ് എന്‍, സാഗര്‍ ചാത്തമത്ത്, ജില്ലാ ട്രഷറര്‍ രക്ഷിത്ത് കെദ്ദിലായ, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഇ. കൃഷ്ണന്‍, ശോഭന ഏച്ചിക്കാനം, എച്ച്. ആര്‍. ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.