ബേക്കല്‍: ഇല്‍യാസ് ജമാഅത്ത് പള്ളിയില്‍ മൗലിദ് നേര്‍ച്ചയുടെയും സ്വലാത്ത് വാര്‍ഷികാഘോഷ പരിപാടിയുടെയും ഭാഗമായി പ്രവാസി സംഗമം നടത്തി.
പ്രവാസ കാലത്തെ ജീവിതാനുഭവങ്ങള്‍ പരസ്പരം പങ്കുവെക്കുകയും
പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും മാറിക്കിട്ടാന്‍ പ്രാര്‍ത്ഥനയും നടത്തി.
ഇല്‍യാസ് ജമാഅത്ത് പ്രസിഡന്റ് കെ.കെ ഹനീഫ അദ്ധ്യക്ഷനായി.
ഖത്തീബ് ഉസ്താദ് ജമാലുദ്ധീന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ് മഹമൂദ് ഹാജി, മുന്‍ ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്ള, അബൂദാബി കമ്മിറ്റി പ്രസിഡന്റ് ടി.കെ മൊയ്തു ഹാജി, ജനറല്‍ സെക്രട്ടറി കെ.എം.കെ മൊയ്തീന്‍, ഷാര്‍ജ കമ്മിറ്റി വൈസ് പ്രസിഡന്റ് അഷറഫ് അബ്ബാസ്, അബൂദാബി – ഷാര്‍ജ കമ്മിറ്റികളുടെ മുന്‍ പ്രസിഡന്റുമാരായ കെ അസീസ് ഹാജി, കെ അബൂബക്കര്‍, മജീദ് ഹാജി എന്നിവര്‍ അനുഭവങ്ങള്‍ വിവരിച്ചു.
ബി.കെ സാലിം സ്വാഗതവും, ഫൈസല്‍ മാഹിന്‍ നന്ദിയും പറഞ്ഞു.