ചിത്താരി : ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി അനുമോദിച്ചു. അനുമോദന ചടങ്ങില്‍ ക്ഷേത്ര സ്ഥാനികരും അമ്പല, ആഘോഷ കമ്മിറ്റി ഭാരവാഹികളും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ഉപഹാരവും കൈമാറി. ക്ഷേത്ര സ്ഥാനികരായ അശോകന് അന്തിത്തിരിയന്, കൃഷ്ണന് വെളിച്ചപ്പാടന്‍, ഉമേശന് വെളിച്ചപ്പാടന്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കുന്നരുവത്ത് ജനാര്ദ്ദനന്, സെക്രട്ടറി ടി.വി ശ്രീധരന് പൊയ്യക്കര, മുന്‍ പ്രസിഡണ്ട് ശശി കൊളവയല്‍, ദാമു മഡിയന്‍, ജോയിന്റ് സെക്രട്ടറി രവി കൊളവയല്‍, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് രാജേഷ്, ഖജാന്‍ജി കുട്ട്യന്‍ മീത്തല്‍ എന്നിവരാണ് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും കൈമാറിയത്. എസ്.എസ്.എല്‍.സി വിജയികളായ ആര്യ ഗോപാലന്, അക്ഷിത ലക്ഷ്മണന്, ആദിത്യ മനോഹരന്, തീര്‍ത്ഥ വി രാജന് ,ദീക്ഷിത ദിവാകരന്, സൂര്യ സുകുമാരന്‍, പ്ലസ് ടു വിജയികളായ വര്‍ഷ രവീന്ദ്രന്, ദര്ശന് വേണുഗോപാല്‍ ബിരുദ വിജയികളായ വര്‍ഷ വി.വി കല്ലിങ്കാല്‍,
ആര്യ വിജയന് എന്നിവര്‍ അനുമോദനം ഏറ്റുവാങ്ങി.