CLOSE

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ചുള്ളിക്കരയില്‍ നിന്നും പൂടംകല്ല് താലൂക്കാശുപത്രിയിലേക്ക് എയ്ഡ്‌സ് ദിന സന്ദേശ റാലി നടത്തി.

Share

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും പൂടംകല്ല് താലൂക് ആശുപത്രിയുടെയും സഹകരണത്തോടെ ചുള്ളിക്കരയില്‍ നിന്ന് പൂടംകല്ല് താലൂക്കാശുപത്രിയിലേക്ക് എയ്ഡ്സ് ദിന സന്ദേശ റാലി നടത്തി.കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പദ്മകുമാരി അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് മെമ്പര്‍മാരായ സി.രേഖ, ശ്രീലത,ജോസ് മാവേലില്‍ ,കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ , പഞ്ചായത്തംഗങ്ങളായ ബി.അജിത് കുമാര്‍, ഗോപി , മെഡിക്കല്‍ ഓഫീസര്‍ ഡോ. സി സുകു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നിഷോകുമാര്‍ , ശ്രീകുമാര്‍, ഐ സി ടി സി കൗണ്‍സിലര്‍ റോനിഷ്, ഡോ.ഷിന്‍സി എന്നിവര്‍ സംസാരിച്ചു., റാലിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ,കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍, ഒടയഞ്ചാല്‍ റോട്ടറി ക്ലബ് ഭാരവാഹികള്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.