CLOSE

അനധികൃത കൊടിതോരണങ്ങള്‍ നീക്കം ചെയ്യണം: നിരീക്ഷണത്തിന് തഹസില്‍ദാര്‍മാര്‍

Share

ജില്ലയിലെ സര്‍ക്കാര്‍ ഭൂമിയിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍, ഹോള്‍ഡിങ്ങ്സുകള്‍ തുടങ്ങിയവ ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് നീക്കം ചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. നീക്കം ചെയ്യാത്തവരില്‍ നിന്നും പിഴ ഈടാക്കും. ഇതിന്റെ ഭാഗമായി നിരീക്ഷണത്തിന് എല്ലാ താലൂക്കുകളിലും എല്‍ ആര്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പോലീസ്, പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പെടുന്ന സമിതികള്‍ പ്രവര്‍ത്തിക്കും. പൊതുപരിപാടികളും മറ്റും നടക്കുന്ന സാഹചര്യത്തില്‍ താത്കാലികമായി കൊടി തോരണങ്ങള്‍, ബാനറുകള്‍, കൊടി മരങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി കര്‍ശനമായി നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, എഡി എം എ കെ രമേന്ദ്രന്‍, എ എസ് പി ഹരിശ്ചന്ദ്ര നായ്ക്, ആര്‍.ഡിഒ അതുല്‍ എസ് നാഥ്, ഡി പി ജെയസണ്‍ മാത്യു, പൊതുമരാമത്ത് റോഡസ് വിഭാഗം എക്സി.എന്‍ജിനീയര്‍ വിനോദ്കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ അഡ്വ.എം.കുഞ്ഞമ്പുനായര്‍, കെ ആര്‍ ജയാനന്ദ, മൂസ ബി ചെര്‍ക്കള. കെ കുഞ്ഞിരാമന്‍,തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.