CLOSE

കാഞ്ഞങ്ങാട് മാലിന്യ സംസ്‌ക്കരണത്തിന് സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റം വരുന്നു

Share

കാഞ്ഞങ്ങാട് നഗരസഭ ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും സഹായത്തോടെ സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിക്കാവശ്യമായ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാം തയ്യാറാക്കി മോല്‍നോട്ടം വഹിക്കുന്നത് കെല്‍ട്രോണാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 7,63,000 രൂപയാണ് നഗരസഭ വകയിരുത്തിയത്.
പദ്ധതി നടപ്പിലാക്കുന്നതോടെ ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ്വസ്തുക്കള്‍ എത്രയെന്നും, അവയുടെ സംസ്‌കരണം എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും നിയന്ത്രിക്കാനും സാധിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വീടുകള്‍ക്ക് നല്‍കുന്ന ക്യൂ.ആര്‍. കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക. ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്‌കരിച്ചതിന്റെ കണക്കുകളും ആപ്പില്‍ ലഭ്യമാകുന്നതിലൂടെ എല്ലാ വാര്‍ഡുകളിലെയും സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട സംസ്ഥാന, ജില്ലാതല സംവിധാനങ്ങള്‍ക്കും മാലിന്യ ശേഖരണ, സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മനസിലാക്കാന്‍ സാധിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഹരിതകര്‍മ്മ സേനകള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍, ഓഫീസ് ആവശ്യത്തിനുള്ള ലാപ്‌ടോപ് തുടങ്ങിയ ലഭ്യമാക്കാനും കെല്‍ട്രോണിനുള്ള സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കുന്നതിനും ഫണ്ട് അനുവദിക്കുന്നതിന് പദ്ധതി തയ്യാറാക്കി വരുന്നതായി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത അറിയിച്ചു.

Leave a Reply

Your email address will not be published.