CLOSE

ഒമിക്രോണ്‍ കര്‍ണാടകയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത

Share

കാസര്‍കോട് ജില്ലയില്‍ കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ മുഴുവനാളുകളും സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത രണ്‍വീര്‍ ചന്ദ് നിര്‍ദ്ദേശിച്ചു. ഒമിക്രോണ്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കാസര്‍കോട് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് കോവിഡ് പ്രതിരോധ നോഡല്‍ ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ പറഞ്ഞു.
ജില്ലയിലെ ഗ്രാമീണമേഖലയില്‍ വാക് സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന സഹായം നല്‍കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോക്ടര്‍ ശ്രീന യോഗത്തില്‍ അറിയിച്ചു. ഒന്നാം ഡോസ് വാക്‌സിന്‍ 98 ശതമാനത്തിലധികം കൈവരിച്ച ജില്ല, രണ്ടാം ഡോസ് വാക്‌സിനേഷന്‍ കാര്യത്തില്‍ പിന്നിലാണെന്നും ഇതിനാല്‍ തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ വളരെ അത്യാവശ്യമാണെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍ മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. വിക്രം പ്രതിരോധത്തിന് എല്ലാ പിന്തുണയും ജനപ്രതിനിധികള്‍ ഉറപ്പുനല്‍കി നല്‍കി. രണ്ടാം ഡോസ് വാക്‌സിനേഷന്‍ ആവശ്യമായ നടപടികള്‍ ശക്തിപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയം, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസി.ടി കെ രവി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി.കെ മണികണ്ഠന്‍ തുടങ്ങിയവരും വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജയ്‌സണ്‍ മാത്യു ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published.