കീഴൂര്‍ : മുന്‍പുണ്ടായിരുന്ന പോലെ കളനാട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടികള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന്
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം
കീഴൂര്‍ പ്രാദേശിക സമിതി പൊതുയോഗം ആവശ്യപ്പെട്ടു.മഹാമാരിക്കാലത്ത് ഓട്ടം നിര്‍ത്തിയ തീവണ്ടികള്‍ പുനരാരംഭിച്ചുവെങ്കിലും കളനാട് ഒരുവണ്ടിയും നിര്‍ത്താത്തതാണ് നാട്ടുകാരെ വിഷമിപ്പിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുത്ത് കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കീഴൂര്‍ കൊപ്പല്‍ തറവാട്ടിലെ യോഗം ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് ചന്ദ്രന് നടക്കാല്‍ അധ്യക്ഷനായി. പി.പി.ചന്ദ്രശേഖരന്, കൃഷ്ണന് പാത്തിക്കാല്‍, വീണ കുമാരന്, കുമാരി അമ്പാടി, സി.ശ്രീധരന്, സുനില്‍ കുമാര്‍, അനില്‍കുമാര്‍ , കുമാരന് മഠത്തില്‍,
ലീല ശ്രീധരന് , കവിത കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു.
പഴന്തുണി കൊണ്ട് ചവിട്ടി നിര്‍മിക്കുന്ന
മുത്തശ്ശി നടക്കാലിലെ മുത്തശ്ശി ജാനുഅമ്മയെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു.