CLOSE

അതി ദരിദ്രരെ കണ്ടെത്താന്‍ പരിശീലനം നല്‍കി ഉദുമ പഞ്ചായത്ത്

Share

പാലക്കുന്ന് : അതി ദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡ് ജനകീയ സമിതികള്‍ക്കുള്ള പരിശീലനം സി.എച്ച്.കുഞ്ഞമ്പു എം. എല്‍.എ. ഉദ്ഘാടനം ചെയതു. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം.കെ.വിജയന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബീവി അഷറഫ്, സൈനബ അബുബക്കര്‍, പി. സുധാകരന്‍, വി. ഇ. ഒ. പ്രവീണ്‍ കുമാര്‍, നോഡല്‍ ഓഫീസര്‍ നാരായണന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കുമാരന്‍ നായര്‍, കില പരിശീലകര്‍ മുകുന്ദന്‍, അനീഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.