CLOSE

കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ എന്‍ എം ഐ ടി ക്യാംപസില്‍ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ കെയര്‍ ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും

Share

കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ എന്‍ എം ഐ ടി ക്യാംപസില്‍ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ കെയര്‍ ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും ആശുപത്രി പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. നോര്‍ത്ത് മലബാര്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്ന പുതിയ ആശുപത്രി പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം കേരളത്തിലെ പ്രമുഖ ഹോസ്പിറ്റല്‍ പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍സി ആയ ടെക് ക്വസ്റ്റുമായാണ് ഒപ്പുവച്ചത്.അടുത്ത 20 മാസത്തിനകം ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും ചികിത്സ ലഭ്യമാകുന്ന വിധത്തില്‍ ഇന്‍ഷുറന്‍സ് പദ്ധതികളും ചികിത്സ ആനുകൂല്യങ്ങളും നടപ്പിലാക്കും. എന്‍.എം. സി.സി പ്രൊജക്റ്റ് ഹെഡ് ജേക്കബ് ജോണ്‍ ടെക്ക് ക്വസ്റ്റ് സി.ഇ.ഒ വൈ.പി ബിജു എന്നിവര്‍ തമ്മില്‍ ധാരണാപത്രം കൈമാറി.ചടങ്ങില്‍ ഡോക്ടര്‍ പി. മോഹനകൃഷ്ണന്‍ ഹോസ്പിറ്റല്‍ പദ്ധതി വിശദീകരിച്ചു. പ്രൊജക്റ്റ് ഹെഡ് സാജന്‍.ഐ, ആര്‍ക്കിടെക്ട് സരിന്‍, വിങ് കമാന്‍ഡര്‍ നരേന്ദ്രന്‍ തുടങ്ങിയ വ്യക്തികള്‍ പങ്കെടുത്തു

Leave a Reply

Your email address will not be published.