കാഞ്ഞങ്ങാട്: മുപ്പത്തിരണ്ടാമത് സംസ്ഥാന കാരംസ് ചാമ്പ്യന്‍ഷിപ്പ് പടന്നക്കാട് ഗുഡ് ഷെപേഡ് പാസ്റ്ററല്‍ സെന്ററില്‍ തുടങ്ങി.
കോഴിക്കോട് ജില്ലയ്ക്കിപ്പുറം ഇതാദ്യമായാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇ ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷയും സംഘാടക സമിതി ചെയര്‍പേഴ്സണുമായ കെ.വി സുജാത അധ്യക്ഷത വഹിച്ചു. കാരം ബോര്‍ഡിന് ഇരുവശവുമിരുന്ന് ഉദ്ഘാടകനും അധ്യക്ഷയും മത്സരിച്ചതോടെയാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. കാസര്‍കോട് ജില്ലാ കാരംസ് അസോസിയേഷന് പ്രസിഡന്റ് പ്രൊഫ.കെ.പി ജയരാജന് ആമുഖ ഭാഷണം നടത്തി. കാരംസ് അസോസിയേഷന് കേരള പ്രസിഡന്റ് പി.എസ് മനേക്ഷ്, സെക്രട്ടറി എം.പി ചന്ദ്രശേഖരന് എന്നിവര്‍ മുഖ്യാതിഥികളായി. സംഘാടക സമിതി വര്‍ക്കിങ്ങ് ചെയര്‍മാനും നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാനുമായ പി.പി മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.അനീശന്‍, കൗണ്‍സിലര്‍ എം ബല്‍രാജ്, അസോസിയേഷന് ട്രഷറര്‍ ഗണേഷ് അരമങ്ങാനം, ഫാ.തോമസ് പൈനാടത്ത്, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.രാധാകൃഷ്ണന് നായര്‍, കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സി. യൂസഫ് ഹാജി, അബ്ദുള്‍ റസാഖ് തായലക്കണ്ടി, ടി.ജെ സന്തോഷ്, ടി സത്യന് പടന്നക്കാട്, മീഡിയ കമ്മിറ്റി കണ്‍വീനര്‍ സര്‍ഗം വിജയന്, ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍ മനോജ് പള്ളിക്കര എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ശ്യാംബാബു വെള്ളിക്കോത്ത് സ്വാഗതവും ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് ഐശ്വര്യ കുമാരന് നന്ദിയും പറഞ്ഞു.12 ജില്ലകളില്‍ നിന്നുള്ള ഇരുനൂറോളം താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. അശ്വമേധം ഫെയിം ഗ്രാന്റ് മാസ്റ്റര്‍ ജി.എസ് പ്രദീപ് ഉള്‍പ്പെടെയുള്ള ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ മത്സരത്തിനെത്തിയിട്ടുണ്ട്. അന്തര്‍ദേശീയ നിലവാരമുള്ള അമ്പയര്‍മാരാണ് മല്‍സരം നിയന്ത്രിക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് 5 ന് സമാപിക്കും.