കുണ്ടംകുഴി: ഡിസംബര്‍ 5 ന് കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കെഎസ്ടിഎ കാസര്‍കോട് ഉപജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നടന്ന ബൈക്ക് റാലി ആവേശമായി. കുറ്റിക്കോലില്‍ നിന്ന് ആരംഭിച്ച റാലി സിപിഎം ബേഡകം ഏരിയാ സെക്രട്ടറി സി.ബാലന് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി.പ്രശാന്ത്, ഉപജില്ലാ സെക്രട്ടറി സി.കെ ജഗദീഷ്, എ.മധുസൂദനന്, എം.വി വേണുഗോപാലന്‍, കെ.പുഷ്പരാജന്‍, എ.രതീഷ് കുമാര്‍, സി.കൃഷ്ണന്, കെ.അശോകന്, അനൂപ് പെരിയല്‍ എന്നിവര്‍ നേതൃത്വം നല്കി. ബൈക്ക്റാലി കുണ്ടംകുഴിയില്‍ സമാപിച്ചു. സമ്മേളനം ജില്ലാ സെക്രട്ടറി പി.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. മുന്നോടിയായി ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് കുണ്ടംകുഴിയില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.ഹരിദാസ് ഉദ്ഘാടനം ചെയ്യും.