CLOSE

വക്കീല്‍ ഗുമസ്തനായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ വി.എം ജയദേവന് ശ്രീധരന്‍ വക്കീലിന്റെ ശിഷ്യഗണം ശ്രീധരീയം-21 ആദരം നല്‍കി

Share

കാഞ്ഞങ്ങാട്: പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സി.കെ. ശ്രീധരന്റെ ഗുമസ്തനായ അഡ്വക്കറ്റ് ക്ലര്‍ക്ക് രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ വി.എം. ജയദേവന് ശ്രീധരന്‍ വക്കീലിന്റെ ശിഷ്യഗണങ്ങളുടെ കൂട്ടായ്മയായ ശ്രീധരീയം -21 കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് ആദരവ് അര്‍പ്പിച്ചു. ആദരണ സമ്മേളനം ജസ്റ്റിസ് എന്‍. കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ടി.കെ. സുധാകരന്‍ അധ്യക്ഷനായി. അഡ്വക്കറ്റ് എ.വി. വാമന കുമാര്‍ പരിചയപ്പെടുത്തല്‍ നടത്തി. അഡ്വക്കറ്റ് സി. കെ. ശ്രീധരന്‍ ഗുരുപ്രസാദമായി അനുമോദന പ്രസംഗം നടത്തി. കുടുംബ കോടതി മജിസ്‌ട്രേറ്റ് ടി. കെ. രമേശ് കുമാര്‍,ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ ജഡ്ജ് സി. സുരേഷ് കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. ചടങ്ങില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് എന്‍.രാജ്‌മോഹനന്‍, ഗവണ്‍മെന്റ് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ദിനേശ് കുമാര്‍, അഡ്വക്കറ്റ് എം. സി.ജോസ്,അഡ്വക്കേറ്റ് പി.അപ്പുക്കുട്ടന്‍, അഡ്വക്കറ്റ് എം. സി കുമാരന്‍,അഡ്വക്കേറ്റ് ആലിസ് കൃഷ്ണന്‍, അഡ്വക്കേറ്റ് പി.കെ. ചന്ദ്രശേഖരന്‍, ബി.എം. ജമാല്‍ ,അഡ്വ: ബെന്നി സെബാസ്റ്റ്യന്‍ അഡ്വക്കേറ്റ് പി.സതീശന്‍, വി. രഘു, സി.രവി, രാമചന്ദ്രന്‍കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. വി.എം. ജയദേവന്‍ ആദരവിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മറുപടി പ്രസംഗം നടത്തി. അഡ്വക്കറ്റ് കെ. സി.ശശിധരന്‍ സ്വാഗതവും അഡ്വക്കറ്റ് പി. കെ. സതീശന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.