കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന വിവിധതരം പീഡനങ്ങള്‍ക്കെതിരെ അതിശക്തമായ നിയമനിര്‍മാണം നടത്തണമെന്ന് കേരള മഹിളാ ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ വച്ച് നടന്ന സമ്മേളനം സി. എം. പി സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് അംഗം വി. കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു..മഹിളാ ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്എം. ടി. കമലാക്ഷി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം വി. കമ്മാരന്‍, സി എം പി എം ജില്ലാ സെക്രട്ടറി സി വി തമ്പാന്‍, ബി. സുകുമാരന്‍, കെ. വി. ലക്ഷ്മി, പി. വി. രജിത എന്നിവര്‍ സംസാരിച്ചു. പി. വി. രജിത പ്രസിഡണ്ടായും എം. ടി. കമലാക്ഷി സെക്രട്ടറിയുമായി 19 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു