രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ഐ.ഇ.ഡി. സി യുടെയും ആഭിമുഖ്യത്തില്‍ മഷീന്‍ ലേണിംഗിലേക്കുള്ള ആമുഖം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. മഷീന്‍ ലേണിംഗിന്റെ അനന്ത സാധ്യതകളെക്കുറിച്ച് കുസാറ്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗം മേധാവി ഡോ. സാബു എം. കെ. വിശദമാക്കി. വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ആശാ ചാക്കോ ഉദ്ഘാടനം ചെയ്തു. ഡോ.തോമസ് സ്‌കറിയ, ഡോ. സിജി സിറിയക് , ബിബിന്‍ പി.എ. എന്നിവര്‍ സംസാരിച്ചു.