കുവൈത്ത് : കാസറഗോഡ് എക്‌സ്പാട്രിയറ്റ് അസോസിയേഷന്‍ (കെ ഇ എ) കുവൈത്ത് ഖൈത്താന്‍ എരിയ സംഘടിപ്പിച്ച സഗീര്‍ തൃക്കരിപ്പൂര്‍ മെമ്മോറിയല്‍ കാരംസ് ടൂര്‍ണ്ണമെന്റ് ബദര്‍ അല്‍ സമ ഹാളില്‍ ഖൈത്തന്‍ ജനറല്‍ സെക്രട്ടറി ഹമീദ് എസ് എം ന്റെ അധ്യക്ഷതയില്‍ കെ ഇ എ പ്രസിഡന്റ് പി എ നാസര്‍ ഉല്‍ഘാടനം ചെയ്തു.
കെ ഇ എ ജനറല്‍ സെക്രട്ടറി സുധന്‍ ആവിക്കര ,അഡൈ്വസറി അംഗം ഹമീദ് മധൂര്‍, ബദര്‍ അല്‍ സമാ മാനേജര്‍ റസാഖ് സെന്റല്‍ ഭാരവാഹികളായ യാദവ് ഹോസ്ദുര്‍ഗ്, ശ്രീനിവാസ്, ബദ്ര്‍ അല്‍ സമാ പ്രതിനിധി പ്രീമ, അഷറഫ് തൃക്കരിപ്പൂര്‍
എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. അഷറഫ് കോളിയടുക്കം സ്വാഗതം പറഞ്ഞു.
സമ്മാനദാന ചടങ്ങ് ഖൈത്താന്‍ ഏരിയ ആക്ടിന്‍ പ്രസിഡന്റ് ഖാലിദ് പളളിക്കരയുടെ അധ്യക്ഷതയില്‍ ഡോ: സിറാജ് ഉല്‍ഘാടനം ചെയ്തു.
കെ ഇ എ പ്രസിഡന്റ് പി.എ നാസര്‍, ജനറല്‍ സെക്രട്ടറി സുധന്‍ ആവിക്കര, അഡൈ്വസറി ബോര്‍ഡ് അംഗം സലാം കളനാട് , ബദര്‍ അല്‍ സമാ മനേജര്‍ റസാഖ്, സെന്റല്‍ കമ്മിറ്റി ഭാരവാഹികളായ ,അസീസ് തളങ്കര ,ജലില്‍ ആരിക്കാടി, ശ്രീനിവാസ്
അരീജ് അല്‍ ഹുദാ പ്രതിനിധി ബദറുല്‍ മുനീര്‍, കബീര്‍ മഞ്ഞംപാറ, എരിയ നേതാക്കളായ അബ്ദു കടവത്ത്, ഹസന്‍ ബല്ല , എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു.
കേരംസ് മത്സരത്തില്‍ സിംഗളില്‍ മുസ്തഫ ഒന്നാം സ്ഥാനവും, ഉബൈദ് രണ്ടാം സ്ഥാനവും നേടി ഡബിള്‍സ് മത്സരത്തില്‍ ഫൈസല്‍, ഉബൈദ് സഖ്യം ഒന്നാം സ്ഥാനവും സല്‍മാന്‍ ,റിസ്വാന്‍ രണ്ടാം സ്ഥാനം നേടി.
വിജയികള്‍ക്കുള്ള ട്രോഫിയും, ക്യാഷ് അവര്‍ഡും, പി എ നാസര്‍ , സുധന്‍ ആവിക്കര, അഡൈ്വസര്‍ ബോര്‍ഡ് അംഗം സലാം കളനാട്, റസാഖ് (ബദര്‍ അല്‍സമ) മടിക്കൈ സുകുമാരന്‍ (Faizal Zaith Genaral Trading Co) ബദ്‌റുല്‍ മുനീര്‍ (Areej al Huda) കുമാര്‍ പുല്ലൂര്‍ , കബീര്‍ മഞ്ഞംപാറ ,ഖാലിദ് പള്ളിക്കര,അഷറഫ് കോളിയടുക്കം, എന്നിവര്‍ വിതരണം ചെയ്തു. ബെസ്റ്റ് പ്ലയര്‍ മുസ്തഫ കൊയിലാണ്ടിക്കുള്ള ട്രോഫി നൗഷാദ് തിടില്‍ കൈമാറി. ടൂര്‍ണ്ണമെന്റ് നിയന്ത്രിച്ച ജിജി ക്കുള്ള മെമ്മന്റോ ഹമീദ് എസ് എം കൈമാറി.
യാദവ് ഹോസ്ദുര്‍ഗ്, സാജിദ് സുല്‍ത്താന്‍, രാജേഷ്, സമിഉല്ല, കബീര്‍ തളങ്കര, രിഫായി, തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
കന്‍വീനര്‍ കുമാര്‍ പുല്ലൂര്‍ സ്വാഗതവും സമ്പത്ത് മുള്ളേരിയ നന്ദിയും പറഞ്ഞു