കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് കേരള സര്‍വകലാശാലയുടെ പടന്നക്കാട് കാര്‍ഷിക കോളേജ് സന്ദര്‍ശിച്ചു . കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഇ ചന്ദ്രശേഖരന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കാര്‍ഷിക കോളേജ് ഡീന്‍ പി കെ മിനി, ഡോ. കെ എം ശ്രീകുമാര്‍, നാളികേര മിഷന് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ആര് സുജാത, പിടിഎ പ്രസിഡണ്ട് ശ്രീധരന്, വിദ്യാര്‍ഥി പ്രതിനിധി അഭിഷേക് തുടങ്ങിയവര്‍ സംസാരിച്ചു വിദ്യാര്‍ഥികളുമായി മന്ത്രി സംവദിച്ചു. കോളേജിലെ അടിസ്ഥാനസൗകര്യ വികസന പ്രശ്നങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചു. കാര്‍ഷിക ശാസ്ത്രം ഉന്നതവിദ്യാഭ്യാസമേഖലയില്‍ മഹത്തരമാണെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക കോളേജില്‍ പഠിക്കാന്‍ തയ്യാറായി എത്തിയ വിദ്യാര്‍ത്ഥികളെ മന്ത്രി അഭിനന്ദിച്ചു.