കാസര്‍കോട് : ഐ.എന്‍.എല്‍.മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാപിറ്റല്‍ ഇന്‍ ഹാളില്‍ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഐ.എന്‍.എല്‍. മണ്ഡലം സെക്രട്ടറിയും, റിട്ടേണിംഗ് ഓഫീസറുമായ ഹനീഫ് കടപ്പുറം മുനിസിപ്പല്‍ പ്രസിഡണ്ട് കുഞ്ഞാമു നെല്ലിക്കുന്നിന് നല്കി ഉല്‍ഘാടനം ചെയ്തു.ഉമൈര്തളങ്കര, മുനീര്‍ കണ്ടാളം., കുഞ്ഞാമു നെല്ലിക്കുന്ന്, മുസ്തഫ ചേരങ്കൈ, എന്നിവരെ വിവിധ വാര്‍ഡുകളിലേക്കുള്ള റിട്ടേണിങ്ങ് ഓഫീസര്‍മാരായി നിയമിച്ചു.തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം മുനിസിപ്പല്‍ പ്രസിഡണ്ട് കുഞ്ഞാമു നെല്ലിക്കുന്നിന്റെ അദ്ധ്യക്ഷതയില്‍ മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡി ഉല്‍ഘാടനം ചെയ്തു.എന്‍.എല്‍.യു.ജില്ല വൈസ് പ്രസിഡണ്ട് മുനീര്‍ കണ്ടാളം മുഖ്യ പ്രഭാഷണം നടത്തി.റഹിമാന്‍ തുരുത്തി, സോള്‍ക്കര്‍ നെല്ലിക്കുന്ന് ,അബൂബക്കര്‍ ചാല ,എന്നിവര്‍ പ്രസംഗിച്ചു.ഹുസൈന് ഒബാമ. നാസര്‍ കണ്ടാളം, ജലീല്‍ ചേരങ്കൈ, സത്താര്‍ നെല്ലിക്കുന്ന്, മുഹമ്മദലി നെല്ലിക്കുന്ന്, റഹീം, തസവീന് ഷാ എന്നിവര്‍ പ്രതിനിധി സംഗമത്തില്‍ സംബന്ധിച്ചു.മുസ്തഫ ചേരങ്കൈ സ്വാഗതവും ഉമൈര്‍ തളങ്കര നന്ദിയും പറഞ്ഞു.