നീലേശ്വരം: പട്ടേന ജംഗ്ഷന് സമീപം പാലക്കാട്ട് വയലില്‍ ടിപ്പര്‍ ലോറി തലകീഴായി മറിഞ്ഞു. പട്ടേന ഭാഗത്ത് നിന്നും ടൗണിലേക്ക് വരികയായിരുന്ന ലോറി കലുങ്കിന്റെ കൈവരിയില്‍ തട്ടി തലകീഴായി വയലിലേക്ക് മറിയുകയായിരുന്നു. KL 58 G 9145 നമ്പര്‍ ടിപ്പര്‍ ഉടമസ്ഥനായ മണിയറ സതീശന് തന്നെയായിരുന്നു ഓടിച്ചിരുന്നത്. ശബരിമല ദര്‍ശനത്തില്‍ മുദ്രയണിഞ്ഞ സതീശന് പരിക്കൊന്നുമില്ല.