CLOSE

മുട്ടുന്തല കൊളവയല്‍ കൃഷിപാടത്ത് അനധികൃതമായി റോഡ് നിര്‍മ്മാണം: പ്രതിഷേധവുമായി നാട്ടുകാര്‍

Share

കാറ്റാടി: കാഞ്ഞങ്ങാടിന്റെ തീരദേശ പ്രദേശമായ കാറ്റാടി അംഗന്‍വാടിക്ക് മുന്‍വശം കൊളവയല്‍ മുട്ടുന്തലയിലെ ചത്തുപ്പ് നിലം മണ്ണിട്ടുനികത്തുന്നതായി പരാതി. മുമ്പ് ഹൈക്കോടതിയുടെ ഇടപെടല്‍മൂലം ഭൂമാഫിയക്ക് പിന്തിരിയേണ്ടി വന്ന വയല്‍ കൂടിയാണ് ഇത്. ഇപ്പോള്‍ വയലിനു കുറുകെ അനധികൃതമായി റോഡ് നിര്‍മ്മിക്കുവാന്‍ വേണ്ടി ബില്‍ഡിങ് വെസ്റ്റും, മണ്ണും ഇട്ടിരിക്കുകയാണ്. ഇതിന്റെ 30 മീറ്റര്‍ ദൂരത്തില്‍ വെള്ളം ഒഴുകി പോകുവാന്‍ പഞ്ചായത്തിന്റെ ഒരു കല്‍വേര്‍ട്ട് നിര്‍മിച്ചിട്ടുണ്ട്. വയലിനുകുറുകെ ഇത്തരത്തിലുള്ള റോഡ് വന്നാല്‍ കൃഷിയിടം നഷ്ടപ്പെടും എന്നു മാത്രമല്ല കാറ്റാടി കോളനിയില്‍ വെള്ളക്കെട്ട് രൂപപ്പെടും എന്നുള്ള പരിസ്ഥിതിക പ്രശ്‌നം ഉണ്ടാകും എന്നുള്ളതുകൊണ്ട് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്.

Leave a Reply

Your email address will not be published.