രാജപുരം: ആര്‍ക്കേവ് ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി റാണിപുരത്ത് സംഘടിപ്പിക്കുന്ന ‘തുഹിനം 21 ‘ ജലഛായ ചിത്രരചനാ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. പരസ്യകലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ക്കേവ് കമേര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും, പുതിയവ നേടാനും, കലാകാരന്മാരുടെ ക്ഷേമത്തിനും, ഐക്യത്തിനും വേണ്ടി നിലകൊള്ളുന്ന ജില്ലയിലെ അംഗീകൃത -സംഘടനയാണ് ആര്‍ക്കേവ് ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്കാഞ്ഞങ്ങാട് തുടങ്ങാനിരിക്കുന്നത്. ആര്‍ക്കേവ് ആര്‍ട്ട് ഗ്യാലറിയിലേക്ക് ചിത്രങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയാണ് റാണിപുരത്ത് ഡിസംബര്‍ 9, 10 തിയ്യതികളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പൊതു ജനങ്ങള്‍ക്ക് സൗകര്യപ്രഥമായ രീതിയില്‍ കാഞ്ഞങ്ങാട് കുന്നുമ്മല്‍ ബൈപാസ് റോഡില്‍ ബസ് സ്റ്റാന്‍ഡിന് തൊട്ട് പിറകിലാണ് ആര്‍ട്ട് ഗ്യാലറി. ചിത്രകലയെ കുടുതല്‍ ജനകീയമാക്കി ഒരു ചിത്ര സംസ്കാരം ഉണ്ടാക്കുക എന്നതാണ് ഗ്യാലറി ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ചിത്ര രചനാ ക്ലാസും നടത്തുന്നുണ്ട്. ആര്‍ക്കേവ് ജില്ലാ പ്രസിഡന്റ് രേഖിത നാരായണന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വരദാ നാരായണന് സ്വാഗതവും വിനോദ് ശില്പി നന്ദിയും പറയും. വരയും ജീവിതവും എന്ന വിഷയത്തില്‍ ബാലചന്ദ്രന് കൊട്ടോടി ക്ലാസെടുക്കും.ഗഫൂര്‍ ലീഫിന്റെ നേതൃത്വത്തില്‍ മെലഡി മൂവ്മെന്റും. ഡിസംബര്‍ 10 വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്കാരിക സദസ്സില്‍ ഹര്‍ഷ ദിനേശന് അധ്യക്ഷത വഹിക്കും. ബാലു ഉമേഷ് നഗര്‍, രജീഷ് റോഷ് എന്നിവര്‍ പ്രസംഗിക്കും. രാത്രി 9 മണിക്ക് ക്യാമ്പ് ഫയര്‍ ജനന് കാഞ്ഞങ്ങാട്, ശശി വെളളിക്കോത്ത്, ഡെന്‍സണ്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കും. ക്യാമ്പില്‍ 150 ഓളം കലാകാരന്മാര് പങ്കെടുക്കുമെന്ന് വരദ നാരായണന്, അശ്വതി പ്രഭാകരന്, ജനന് കാഞ്ഞങ്ങാട്, ഉണ്ണി അപര്‍ണ്ണ , വിനോദ് ശില്പി, തപസ്യ സുകുമാരന്‍, അശോകന് ചിത്രലേഖ, ശങ്കര്‍ രാജപുരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.