CLOSE

മികവ് തെളിയിച്ചവരെ തെക്കേക്കര പ്രാദേശിക സമിതി അനുമോദിച്ചു

Share

പാലക്കുന്ന് : വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ പാലക്കുന്ന് കഴകം തെക്കേക്കര പ്രാദേശിക സമിതി പൊതു യോഗം പുരസ്‌കാരങ്ങളും കാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. പൊതു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ ആര്‍.പി. ശ്രീലയ, വി. ശിവകാന്ത്, പി. സൗരവ്, ഷില്‍നാ നാരായണന്‍ (എസ്.എസ്.എല്‍.സി), കെ. വി. നക്ഷത്ര (പ്ലസ് 2), ജൂനിയര്‍ ഇന്ത്യന്‍ കബഡി ക്യാമ്പില്‍ പങ്കെടുത്ത സായിശരത്, സ്റ്റേറ്റ് ജൂനിയര്‍ കബഡി താരം സൂര്യചന്ദ്രന്‍ എന്നിവരെയാണ് അനുമോദിച്ചത് . മലയാള ഭാഷയ്ക്ക് ആംഗ്യ ലിപി രൂപപ്പെടുത്തി അംഗീകാരം നേടിയ സന്ദീപ് കൃഷ്‌നു വേണ്ടി മരുമകന്‍ യുകെജി വിദ്യാര്‍ഥി ശിവ പുരസ്‌കാരം ഏറ്റുവാങ്ങി. സുനിഷ് പൂജാരി ഉദ്ഘാടനം ചെയ്തു.
പ്രാദേശിക സമിതി പ്രസിഡന്റ് പി.വി.
കൃഷ്ണന്‍ അധ്യക്ഷനായി. പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് ടി. രാമന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.വി. അശോക് കുമാര്‍, എ.വി. ഹരിഹരസുധന്‍, പ്രാദേശിക മാതൃസമിതി പ്രസിഡന്റ് കാര്‍ത്യായനി ബാബു, പ്രാദേശിക സെക്രട്ടറി നാരായണന്‍ നൂപുരം, ട്രഷറര്‍ പി.ആര്‍. പ്രണവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.