കാഞ്ഞങ്ങാട്: കൊളവയല്‍ അടിമയില്‍ ശാക്തേയ ദേവി ക്ഷേത്രത്തിന്റെ കീഴിലുള്ള അടിമയില്‍ യോഗ ക്ലബ്ബ് യോഗ ക്ലാസ്സും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. പരിപാടി ഹൊസ്ദുര്‍ഗ്ഗ് സബ്ബ് കലക്ടര്‍ ഡി.ആര് മേഘശ്രീ (ഐ.എ.എസ്) ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡണ്ട് കെ മോഹനന് കാറ്റാടി അധ്യക്ഷത വഹിച്ചു. ഡോ. സി.എച്ച് ഇബ്രാഹിം ജീവിത ശൈലി രോഗം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു. വാര്‍ഡ് മെമ്പര്‍ സി.എച്ച് ഹംസ, പ്രസിഡണ്ട് സുരേഷ് പുളിക്കാല്‍, പി.പി ദാമോദരന്‍, എം.വി വിനോദ്, ബി അശോക് രാജ്, എം.വി നാരായണന്, ടി.പി കുഞ്ഞിക്കണ്ണന്, പി.കെ കണ്ണന്, എന്നിവര്‍ സംസാരിച്ചു.