കാഞ്ഞങ്ങാട് : പടന്നക്കാട് ഗുഡ് ഷെപേഡ് പാസ്റ്ററല്‍ സെന്ററില്‍ 3 ദിവസങ്ങളിലായി നടന്ന സംസ്ഥാന കാരംസ് ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ല ടീം ചാമ്പ്യന്‍ഷിപ്പ് നേടി.
യഥാക്രമം ആലപ്പുഴ, തൃശൂര്‍ ജില്ലകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. മറ്റു വിഭാഗങ്ങളിലെ ജേതാക്കള്‍: വിമന്‍ ഡബിള്‍സ്: 1. പി ജയശ്രീ- പ്രമീള ചീമേനി ടീം, 2. യുചിത്ര- ബിന്ദു ടീം, 3. അമേയഎസ് സതീഷ്- വനജ ഗംഗാധരന് വിദ്യാനഗര്‍. മെന്‍ ഡബിള്‍സ്: 1. കെ.പി ഹാരി- മുഹമ്മദ് അലി (കോഴിക്കോട്), ഷൗക്കത്ത്- എം.എ നാസര്‍ (കോഴിക്കോട്), 3. അഖില്‍- സിജോ (ആലപ്പുഴ), വെറ്ററന്‍ സിംഗിള്‍സ്: 1. സുബൈര്‍ (കോഴിക്കോട്), 2. സലിം കുമാര്‍ (എറണാകുളം), 3. ശശി ഡേവിഡ്് (തൃശൂര്‍), റെജി കുമാര്‍ (എറണാകുളം). വിമന്‍ സിംഗിള്‍സ്: 1. എസ് ശാരദാംബാള്‍ (തിരുവനന്തപുരം), 2. പി ജയശ്രീ (എറണാകുളം), 3. അമേയ എസ് സതീഷ് (കാസര്‍കോട്), യു ചിത്ര (എറണാകുളം). മെന്‍ സിംഗിള്‍സ്: എ.കെ അന്വീസ് (ആലപ്പുഴ), 2. സി.വി ഷാനു (കണ്ണൂര്‍), 3. എം.എ നാസര്‍ (കോഴിക്കോട്). സമാപന സമ്മേളനം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ് ഉദ്ഘാടനം ചെയ്തു. കാരംസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.എസ് മനേക്ഷ്, ജനറല്‍ സെക്രട്ടറി എം.പി ചന്ദ്രശേഖരന് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി ജയരാജന് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത ടീച്ചര്‍, നീലേശ്വരം നഗരസഭ വൈസ് ചെയര്മാന് പി.പി മുഹമ്മദ് റാഫി എന്നിവര്‍ ആദരവും അനുമോദനവും നിര്‍വഹിച്ചു.