ചുള്ളിക്കര: സി പി ഐ എം പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ചുള്ളിക്കരയില്‍ നടന്ന പ്രതിഷേധ ദിനം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. സി കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണന്, ടി കോരന് ,ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.