CLOSE

കേരളത്തെ അഫ്ഗാനിസ്ഥാന്‍ ആക്കാന്‍ തീവ്ര ഇസ്ലാമിക സംഘടനകളുടെ ശ്രമം : രവീശ തന്ത്രി കുണ്ടാര്‍

Share

കാസര്‍ഗോഡ് : കേരളത്തെ അഫ്ഗാനിസ്ഥാന്‍ ആക്കാനും സമൂഹത്തില്‍ മതവിദ്വേഷം പരത്തി ഭിന്നിപ്പുണ്ടാക്കാനുമുള്ള
തീവ്ര ഇസ്ലാമിക സംഘടനകളുടെ നീക്കം സംസ്ഥാന ഭരണകൂടവും പോലീസും കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.

കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് ‘ഞാന്‍ ബാബറി’ ബാഡ്ജ് വിതരണം ചെയ്ത നടപടി അപലപനീയമാണ്. അയോധ്യയിലെ തര്‍ക്കപ്രദേശം രാമജന്മഭൂമി തന്നെയാണെന്ന് സുപ്രീംകോടതി വിധിയില്‍ തെളിഞ്ഞതാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് അയോധ്യയില്‍ ഭവ്യമായ രാമമന്ദിരം മന്ദിരം ഉയരുന്നത്. ന്യൂനപക്ഷ സമൂഹത്തിന് ആരാധനാലയം പണിയാനുള്ള സ്ഥലവും അനുവദിച്ചു നല്‍കുകയുണ്ടായി. ഈ സാഹചര്യത്തില്‍ ബാബറി മസ്ജിദ് എന്ന വിഷയം തന്നെ അപ്രസക്തമായി മാറി. എന്നാലും ഈ വിധിയെ അംഗീകരിക്കാന്‍ മടിക്കുന്ന ചില ദേശ വിരുദ്ധ ശക്തികള്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പരിശ്രമിക്കുകയാണ്.

കേരളത്തിലെ മാറുന്ന സാമൂഹിക സാഹചര്യം ഗൗരവത്തില്‍ കാണേണ്ടതുണ്ട്. അറേബ്യന്‍ നാടുകളില്‍ പോലും കാണാത്ത വിധത്തില്‍ അന്യമത വിദ്വേഷവും വഹാബിവല്‍കരണവും കേരളത്തില്‍ നടക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തിലും ജീവിക്കുന്ന കെട്ടിടത്തില്‍ പോലും മതം കടന്നുവരുന്നതായും സ്ഥലനാമങ്ങള്‍ ഉള്‍പ്പെടെ മാറുന്നതും ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു

Leave a Reply

Your email address will not be published.