കാസര്‍കോട്: കാസര്‍കോടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വിത്തു പാകിയ യശ്ശശരീരനായ മുന്‍ എം.എല്‍.എ, ബി.എം അബദുല്‍ റഹ് മാനെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിക്കുന്നു. ?ബി.എം; കാലം മായ്ക്കാത്ത കാല്പാടുകള്, സ്വിച്ച് ഓണ്‍ കര്‍മ്മം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.
1970 മുതല്‍ 77 വരെയും, 79,80 കാലഘട്ടത്തിലും കാസര്‍കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച ബി.എം. അബ്ദുല്‍ റഹ്മാന് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്കും, അടിസ്ഥാന വികസനത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ജനപ്രതിനിധിയായിരുന്നു. ലാളിത്യവും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തന ശൈലിയും കൊണ്ട് ഒരു കാലഘട്ടത്തിന്റെ ഹൃദയം കവര്‍ന്ന ബിഎമ്മിനെ പുതു തലമുറക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് ഡോക്യൂമെന്ററി കൊണ്ട് ഉദ്ദേശിക്കുന്നത്. സംവിധാനം ഷാഫി എ.നെല്ലിക്കുന്ന്.
ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജാസിം മഹമൂദ് ബങ്കര, സനൂജ് ബി.എം, ബിലാല്‍ മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.