ആദൂര്‍ : ഐ.എന്‍.എല്‍ കാറഡുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആവേശകരമായ തുടക്കം
ഐ.എന്‍.എല്‍. കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും റിട്ടേണിംഗ് ഓഫീസറുമായ ഹാരിസ് ബെഡി കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എ.എം.ബഷീറിന് നല്കി മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉല്‍ഘാടനം ചെയ്തു.
എന്‍.എല്‍.യു.ജില്ല വൈസ് പ്രസിഡണ്ട് മുനീര്‍ കണ്ടാളം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി അഷറഫ് കാരക്കാട് ,മണ്ഡലം പ്രവര്‍ത്തക സമിതി അംഗം ശാഫി സന്തോഷ് നഗര്‍, ഹമീദ് മഞ്ഞം പാറ (അമ്മി )ഇബ്രാഹീം, അനസ് എ.കെ., ഹംസ.വൈ.എം. എന്നിവര്‍ പ്രസംഗിച്ചു
പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ‘ടി.എം.അബ്ദുല്ല സ്വാഗതവും, ട്രഷറര്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു…………