CLOSE

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര വെബിനാര്‍

Share

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് സെന്റര്‍ ഫോര്‍ വുമെന്‍സ് സ്റ്റഡീസിന്റെ സഹകരണത്തോടെ ഹാഫ് ദ പോപ്പുലേഷന്‍; ഹാഫ് ദ പാര്‍ട്ടിസിപ്പേഷന്‍ എന്ന വിഷയത്തില്‍ നടത്തി വരുന്ന വെബിനാര്‍ പരമ്പരയുടെ മൂന്നാമത് പ്രഭാഷണം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്ക്; പകുതി ജനസംഖ്യയുടെ യാത്ര എന്ന വിഷയത്തില്‍ വാര്‍ദ്ധ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വ്വകലാശാല വിമെന്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ.സുപ്രിയ പഥക് മുഖ്യ പ്രഭാഷണം നടത്തി. സെന്റര്‍ ഫോര്‍ വുമെന്‍സ് സ്റ്റഡീസ് കോര്‍ഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.സുപ്രിയ പി, ഗവേഷക വിദ്യാര്‍ത്ഥിനി പ്രിയ ബിഷ്ട്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ധര്‍മ്മേന്ദ്ര പ്രതാപ് സിംഗ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.