പെരിയ ഇരട്ടക്കൊലകേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും.എറണാകുളം സി.ജെ.എം കോടതി യാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ജാമ്യപേക്ഷ നല്‍കിയത്. സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പേരടക്കം 24 പേരാണ് കേസിലെ പ്രതികള്‍.
കേസില്‍ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെയും ഈയിടെ പ്രതി ചേര്‍ത്തിരുന്നു. ഇരുപതാം പ്രതിയാണ് കുഞ്ഞിരാമന്. കസ്റ്റഡിയില്‍ നിന്ന് പ്രതികളെ രക്ഷിച്ചതാണ് കുഞ്ഞിരാമനെതിരായ കേസ് എടുത്തിരിക്കുന്നത്.