CLOSE

കാസര്‍കോട് ജില്ലയില്‍ ഇന്നു കോവിഡ് സ്ഥിരീകരിച്ചത് 99 പേര്‍ക്ക്; 70പേര്‍ക്ക് രോഗമുക്തി

Share

കാസര്‍കോട് ജില്ലയില്‍ 99 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 72 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 745 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 614

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേര്‍ 6839 വീടുകളില്‍ 6360 പേരും സ്ഥാപനങ്ങളില്‍ 479പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത്‌പേരാണ്. 6839 പുതിയതായി 135 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1799 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1527 ആന്റിജന്‍ 267 ട്രൂനാറ്റ് 5 ) 522 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.477പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 117പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 72 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

139,548 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 137,640 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി

Leave a Reply

Your email address will not be published.