CLOSE

ഗതാഗതക്കുരുക്ക്: കാഞ്ഞങ്ങാട്- കാസര്‍ഗോഡ് കെഎസ്ടിപി റോഡില്‍ വലിയ വാഹനങ്ങളെ പോകാന്‍ അനുവദിക്കില്ല

Share

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്- കാസര്‍ഗോഡ് കെഎസ്ടിപി റോഡില്‍ കോട്ടച്ചേരി ജംഗ്ഷനില്‍ വലിയ വാഹനങ്ങള്‍ കടന്നു പോകുന്നത് കൊണ്ടുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ പൂര്‍ണമായും ദേശീയ പാതയിലൂടെ കടത്തി വിടുന്നതിനു തീരുമാനിച്ചു. ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരം രൂപീകരിച്ച സബ് കമ്മിറ്റി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. കലക്ടറുടെ ചേംബറില്‍ നടന്നയോഗത്തില്‍ സബ് കലക്ടര്‍ ഡി ആര്‍ മേഘ ശ്രീ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി ബാലകൃഷ്ണന്‍ ആര്‍ടിഒയുടെ പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.