കാഞ്ഞങ്ങാട്: പെയിന്റിങ് മേഖലയിലും പോളിഷിങ് മേഖലയിലും തൊഴില്‍ ചെയ്യുന്നവരുടെ ഉന്നമനത്തിനായി രൂപീകൃതമായ ഓള്‍ കേരള കാരുണ്യ പെയിന്റേഴ്‌സ് ആന്റ് പോളിഷേഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി രൂപീകരണവും മെമ്പര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും താലൂക്ക് കണ്‍വെന്‍ഷനും പുതിയ കോട്ടയിലുള്ള ഫോര്‍ട്ട് വിഹാര്‍ ഹോട്ടലില്‍ വെച്ച് നടന്നു. എ കെ പി പി എ ജില്ലാ പ്രസിഡണ്ട് സമീര്‍ മാങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റര്‍ അക്ബറലി മൂലക്കണ്ടം അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി അശോകന്‍ ബീമ്പുങ്കാല്‍ ഐഡന്റിറ്റി കാര്‍ഡ് വിതരണവും നയ വിശദീകരണവും നടത്തി. ജില്ലാ ട്രഷറര്‍ ലിബിന്‍ മാത്യു,ജില്ലാ കമ്മിറ്റി അംഗങ്ങളായ ചന്ദ്രന്‍ മുന്നാട്, കിഷോര്‍ മുള്ളേരിയ,ഷംസുദ്ദീന്‍ കോടോത്ത്, ഇസ്മായില്‍ കല്യോട്ട്, ഗണേശന്‍ മുള്ളേരിയ, സജി ബന്തടുക്ക എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സമീര്‍ മുറിയനാവി സ്വാഗതവും ഹാഷിം കല്ലൂരാവി നന്ദിയും പറഞ്ഞു. എ കെ പി പി എ ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡണ്ടായി അജിത്ത് മുറിയനാവി, സെക്രട്ടറിയായി സമീര്‍ കാഞ്ഞങ്ങാട്, ട്രഷററായി അക്ബറലി മൂലക്കണ്ടം എന്നിവരെ തെരഞ്ഞെടുത്തു.