കാസര്‍കോട്: കേരളാ ഫോക്ലോര് അക്കാദമിയുടെ 2020ലെ മികച്ച ഫോക്ക് ഡോക്യുമെന്ററിയ്ക്കുള്ള അവാര്‍ഡ് ഉദയന്‍ കുണ്ടംകുഴിക്ക്. കണ്ണൂരില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ വെച്ച് മന്ത്രി എം.വി ഗോവിന്ദന് മാഷില്‍ നിന്നും ഏറ്റുവാങ്ങി.
ഗോത്ര ജനവിഭാഗമായ മാവിലരുടെയും വേട്ടുവരുടെയും ജീവിതത്തയും കലയെയും മുന്‍നിര്‍ത്തി നിര്‍മ്മിച്ച ‘മദ്മെ’ എന്ന ഡോക്യുമെന്ററിയെയാണ് അവാര്‍ഡിന് പരിഗണിച്ചത്. ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് ഉദയന്‍ കുണ്ടംകുഴിയാണ്,
ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാട്ടകം സാംസ്ക്കാരിക വേദിയാണ് നിര്‍മ്മാണം.