CLOSE

ആമാശയത്തില്‍ ഒരു കിലോ പ്ലാസ്റ്റിക് മാലിന്യവുമായി ആഴ്ചയോളം മരണത്തോട് മല്ലിട്ട പശുവിന് അവസാനം ശസ്ത്രക്രിയയിലൂടെ പുതിയ ജന്മം

Share

രാജപുരം: ആമാശയത്തില്‍ ഒരു കിലോ പ്ലാസ്റ്റിക് മാലിന്യവുമായി ആഴ്ചയോളം മരണത്തോട് മല്ലിട്ട പശുവിന് അവസാനം ശസ്ത്രക്രിയയിലൂടെ പുതിയ ജന്മം. പ്ലാസ്റ്റിക് അകത്ത് ചെന്ന് വയര്‍ വീര്‍ത്ത് മരണാസന്ന നിലയിലായ പൂടംകല്ല് പൈനിക്കരയിലെ പേമുണ്ടയില്‍ തോമസിന്റെ മൂന്ന് വയസ് പ്രായമുള്ള പശുവിനെയാണ് ഡോക്ടര്‍മാരുടെകഠിന പരിശ്രമത്തിലൂടെകഴിഞ്ഞ ദിവസം ജീവന്‍ നിലനിര്‍ത്തിയത്.തിങ്കളാഴ്ച വൈകുന്നേരത്തൊടെപശു തീറ്റ എടുക്കാതെ അശ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. വയര്‍ വീര്‍ത്ത് വന്ന പശുവിന് ചൊവ്വാഴ്ച രാവിലെ രാജപുരം മൃഗാശുപത്രിയിലെ ഡോക്ടര്‍ ജിജിന്‍ നിര്‍ദ്ദേശിച്ച മരുന്ന് നല്‍കിയെങ്കിലും ഭേദമുണ്ടായില്ല .ബുധനാഴ്ച ഡോക്ടര്‍ വീട്ടില്‍ എത്തി പശുവിനെപരിശോദിച്ച് ഇന്‍ജക്ഷന്‍ നല്‍കി. ഈ ദിവസം തന്നെ രാത്രി കാഞ്ഞങ്ങാട് നിന്ന് ഡോക്ടറും പശുവിനെപരിശോധിച്ചിരുന്നു. വെളളിയാഴ്ച രാത്രി വീണ്ടും നിലയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ രാജപുരത്തെഡോക്ടര്‍എത്തി പരിശോധിച്ച് ശസ്ത്രക്രിയ വേണമെന്ന് ഉടമയോട്‌നിര്‍ദേശിച്ച് കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കാഞ്ഞങ്ങാട് സര്‍ജന്‍ അവധിയായതിനാല്‍ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയര്‍ സര്‍ജന്‍ ഡോക്ടര്‍ എ മുരളീധരന്റെ നിര്‍ദേശ പ്രകാരം ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടര്‍ഫാബിന്‍, ഡോക്ടര്‍ റോഷന്‍ എന്നിവര്‍ എത്തി രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വയറില്‍അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് പശുവിന്റെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. നാല്അറകള്‍ ഉള്ള പശുവിന്റെ ആമാശയത്തില്‍ റൂമെന്‍ എന്ന അറയില്‍ പ്ലാസ്റ്റിക് കുടുങ്ങിക്കിടന്ന നിലയിലായിരുന്നെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ.ഫാബിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *