CLOSE

വിദ്യാലയ പരിസരത്ത് ഫലപുഷ്‌പോദ്യാനമൊരുക്കി ജി.ഡബ്ല്യു.എല്‍.പി.എസ് പയറടുക്കയിലെ ‘പറ’ പരിസ്ഥിതി ക്ലബ്ബ്

Share

പയറടുക്ക: ‘നടാം നാളേക്ക് ‘ എന്ന സന്ദേശമുയര്‍ത്തി ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്‌കൂള്‍ പയറടുക്കയിലെ പരിസ്ഥിതി ക്ലബ്ബായ ‘പറ’യുടെ നേതൃത്വത്തില്‍ വിദ്യാലയ പരിസരത്ത് ഫല വൃക്ഷ തൈകളുടെ നടീലും പുഷ്‌പോദ്യാന നിര്‍മ്മാണവും നടത്തി.പരിപാടിയുടെ ഉദ്ഘാടനം ഫലവൃക്ഷത്തൈ നട്ടുകൊണ്ട് സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം.മുരളി നിര്‍വ്വഹിച്ചു.

ചാമ്പ, ഞാവല്‍, പേര, സീത്താപ്പഴം, മാങ്കൊസ്റ്റിന്‍, പപ്പായ, ചെറി, ഉറുമാമ്പഴം, റംബൂട്ടാന്‍, സപ്പോട്ട തുടങ്ങി അമ്പതോളം ഫല വൃക്ഷത്തൈകളാണ് വിദ്യാലയ വളപ്പില്‍ നട്ടു വളര്‍ത്തുന്നത്. നട്ട വൃക്ഷതൈകള്‍ക്ക് ചീമക്കൊന്ന, ചെമ്പരത്തി, ഓട, രാമച്ചം എന്നിവ കൊണ്ട് ജൈവവേലിയുണ്ടാക്കാനും പദ്ധതിയുണ്ട്. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഇതിന്റെ സംരക്ഷണ ചുമതലയും നല്‍കി. അധ്യാപകരും, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി ഭാരവാഹികളും കുട്ടികള്‍ക്കൊപ്പമുണ്ട്.

ശലഭങ്ങളെയും, ചെറുപക്ഷികളെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള പുഷ്‌പോദ്യാനവും വിദ്യാലയ പരിസരത്ത് ഒരുക്കിയിട്ടുണ്ട്. ജലക്ഷാമമാണ് വിദ്യാലയം നേരിടുന്ന പ്രധാന പ്രശ്‌നം. ഈ പ്രതിസന്ധിക്കൊരു പരിഹാരമായാല്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ ചെയ്യാന്‍ സാധിക്കുമെന്ന് പി.ടി.എ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡന്റ് സുഭാഷ് വനശ്രീ, എം.പി.ടി.എ പ്രസിഡന്റ് ബിന്ദു ചാമക്കൊച്ചി സമിതി ഭാരവാഹികളായ മഹാലിംഗ ഓട്ടക്കൊച്ചി, ദിവ്യശ്രീ, അമിത, ബി.സീത, സ്റ്റാഫ് സെക്രട്ടറി കെ.പി സനൂപ്, അധ്യാപികമാരായ സി.എച്ച്.ഉഷാകുമാരി, കെ.നിത്യ, ആര്‍.അജിത ഇവര്‍ക്കൊപ്പം ‘പറ’ യുടെ അംഗങ്ങളായ ആരാധ്യ പി ലാവണ്യ, ജിതിന്‍, എന്നീ കുട്ടികളും പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.