CLOSE

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹം അവസാനിപ്പിക്കുക പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

Share

സംസ്ഥന സര്‍ക്കാരുകളുടെ നികുതി കുറച്ചു കൊണ്ട് ജനങ്ങള്‍ക്ക് താങ്ങാനാവാത്ത ഇന്ധന വില കുറക്കുന്നതില്‍, ദാര്‍ഷ്യവും വെച്ച് കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി സര്‍ക്കാര്‍ മാതൃക കാണിക്കണമെന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ ഇ എ ബക്കര്‍ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം പഞ്ചായത്ത്, മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി, പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമംവും, പ്രകടനവും നടത്തി, പള്ളിക്കര ജംഗ്ഷനില്‍ നടന്ന പ്രതിഷേധ പരിപാടിക്ക്,
പഞ്ചായത്ത് പ്രസിഡന്റ് സോളാര്‍ കുഞ്ഞമ്മദ് ഹാജി, ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ ഷാനവാസ് എം ബി, പഞ്ചായത്ത് ലീഗ് സെക്രട്ടറി ഹാരിസ് പി എച് തൊട്ടി, യു ഡി എഫ് ചെയര്‍മാന്‍ ഹനീഫ കുന്നില്‍, കെ എ അബ്ദുല്ല ഹാജി, എം ജി മുഹമ്മദ് ഹാജി, ദാവൂദ് പള്ളിപ്പുഴ, എം എസ് എഫ് സെക്രട്ടറി റിസ്വാന്‍ പള്ളിപ്പുഴ, കെഎംസിസി നേതാക്കളായ ഷാഫി തച്ചങ്ങാട്, ഹാഷിം മഠം, ഹകീര്‍ ചെരുമ്പ, മുഹമ്മദ് കുഞ്ഞി ചൊന്നായി, അബ്ബാസ് തെക്കുപുറം, ഹസീന മുനീര്‍, നസീറ ആദം നേതാക്കമാര്‍ നേത്രാത്യം നല്‍കി. മുഴുവന്‍ ശാഖ പ്രസിഡന്റ് , സെക്രട്ടറിമാര്‍ ശാഖ പ്രവര്‍ത്തകരും, നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *