കാഞ്ഞങ്ങാട്: ടൗണ്‍ ലയണ്‍സ് ക്ലബ്ബില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318-Eയുടെ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറായ ലയണ്‍ സി.എ. ടി.കെ. രജീഷ് എം.ജെ.എഫിന്റെ ഔദ്യോഗിക സന്ദര്‍ശന പരിപാടി നടന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ ധീര ജവാന്മാരുടെ ഓര്‍മ്മയ്ക്കു മുന്നില്‍ അശ്രുപൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് രഞ്ജു മാരാര്‍ എം. ജെ. എഫ് അധ്യക്ഷതവഹിച്ചു. തുടര്‍ന്ന് സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ സി.എ ടി.കെ രജീഷ് എം. ജെ. എഫ് സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങില്‍ സീനിയര്‍ മെമ്പര്‍ ഓഫ് അസോസിയേഷന് പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡ് നേടിയ ഡോക്ടര്‍ ദമ്പതി കളായ ഡോക്ടര്‍ ശശിരേഖ, ഡോക്ടര്‍ ശശിധര്‍ റാവു എന്നിവരെയും എം.ബി.ബി.എസ് ബിരുദം നേടി 56 വര്‍ഷം പൂര്‍ത്തിയാക്കിയ യു. ബി കുനിക്കുലായ ഡോക്ടറെയും ആദരിക്കുന്ന ചടങ്ങും നടന്നു. സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ സി. എ ടി.കെ രജീഷ് എം. ജെ.എഫ് ഡോക്ടര്‍മാര്‍ക്ക് പൊന്നാടയും ഉപഹാരങ്ങളും കൈമാറി. ചടങ്ങില്‍ ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പ്രജീഷ് കൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലയണ്‍ എച്ച്.കെ കൃഷ്ണമൂര്‍ത്തി, ലയണ്‍ എന്‍ജിനീയര്‍ എന്‍.ആര് പ്രശാന്ത്, ലയണ്‍ ഡോക്ടര്‍ ശശിരേഖ, ലയണ്‍ ഡോക്ടര്‍ കൃഷ്ണകുമാരി, ലയണ്‍ ബിന്ദു രഘുനാഥ്, ലയണ്‍ സത്യ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ലയണ്‍ സി. ബാലകൃഷ്ണന് സ്വാഗതവും ലയണ്‍ ബാബുരാജ് നന്ദിയും പറഞ്ഞു.